അട്ടപ്പാടിയിൽ ആദിവാസി വിദ്യാർഥിനികളുടെ വസ്ത്രം മറ്റു കുട്ടികളുടെ മുന്നിൽ അഴിപ്പിച്ചെന്ന് പരാതി

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി വിദ്യാർഥിനികളുടെ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചെന്ന് പരാതി. ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിലെ നാലു ജീവനക്കാർക്കെതിരെയാണ് പരാതി. 15 വയസ്സിന് താഴെയുള്ള എട്ടു വിദ്യാർഥിനികളാണ് പരാതി നൽകിയത്.

ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളിൽ ചിലർക്ക് ചർമ രോഗം ഉണ്ടായിരുന്നു. ഇത് പരിശോധിക്കാനെന്ന പേരിൽ വസ്ത്രം അഴിപ്പിക്കുകയായിരുന്നു. മറ്റു കുട്ടികളുടെ മുന്നിൽ വെച്ചാണ് വസ്ത്രം അഴിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഷോളയൂർ പൊലീസ് പറഞ്ഞു.

Tags:    
News Summary - tribal girl students were stripped in front of other children in Attapadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.