കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ വിചാരണ നടപടികൾ നീട്ടി. പ്രതിഭാഗത്തിന് വേണ്ടി ഹാജരായ രണ്ട് അഭിഭാഷകരും മരിച്ച സാഹചര്യത്തിൽ പകരം അഭിഭാഷകനെ കണ്ടെത്താൻ സമയം അനുവദിച്ചുകൊണ്ടാണ് കേസ് നടപടികൾ നീട്ടിയത്. വന്ദന ദാസ് വധക്കേസിലെ പ്രതി സന്ദീപിനുവേണ്ടി ഹാജരായ ആളൂർ കഴിഞ്ഞ മാസം 30നാണ് മരിച്ചത്.
പ്രതിഭാഗം സഹായിയായി എത്തിയിരുന്ന മുൻ ഗവ. പ്ലീഡർ പി.ജി. മനു കഴിഞ്ഞമാസം 13ന് കൊല്ലത്ത്വെച്ച് തൂങ്ങിമരിച്ചിരുന്നു. പ്രതിഭാഗം അഭിഭാഷകരായിരുന്ന രണ്ടുപേരും മരിച്ചത് കേസിന്റെ തുടർനടപടികളെ ബാധിക്കും. അതിനാലാണ് അഭിഭാഷകനെ കണ്ടെത്താൻ സമയം അനുവദിച്ചത്.
കേസിലെ ഒന്നാം സാക്ഷിയായ ഡോ. മുഹമ്മദ് ഷിബിന്റെ ക്രോസ് വിസ്താരമാണ് കോടതിയിൽ ഇപ്പോൾ നടന്നുവരുന്നത്. സ്വയരക്ഷക്കായാണ് വന്ദനയെ ആക്രമിച്ചതെന്നും കോടതിയിൽ ഹാജരാക്കിയ കത്രിക ഉപയോഗിച്ചല്ല വന്ദനയെ കുത്തിയതെന്നുമൊക്കെയുള്ള പ്രതിഭാഗം വാദം ഒന്നാംസാക്ഷി വിസ്താര വേളയിൽ നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.