അ​ബ്​​ദു​ന്നാ​സി​ർ മ​അ്​​ദ​നി​ക്ക്​ വി​ദ​ഗ്​​ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മു​സ്​​ലിം ഏ​കോ​പ​ന സ​മി​തി ന​ട​ത്തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ്​ ധ​ർ​ണ ചെ​യ​ർ​മാ​ൻ പാ​ച്ച​ല്ലൂ​ർ അ​ബ്​​ദു​ൽ സ​ലീം മൗ​ല​വി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മഅ്ദനിക്ക് ചികിത്സ: മുസ്ലിം ഏകോപന സമിതി സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി

തിരുവനന്തപുരം: പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. ഭരണകൂട ഭീകരതയുടെ ക്രൂരവിനോദത്തെ നിസ്സംഗതയോടെ നോക്കിനില്‍ക്കുന്ന മതേതര പ്രസ്ഥാനങ്ങളുടെ നിലപാട് ജനാധിപത്യത്തിന് അപമാനമാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത് മുസ്ലിം ഏകോപന സമിതി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി പറഞ്ഞു. മഅ്ദനിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് പുറത്തുവരുന്ന ആശങ്കജനകമായ വാര്‍ത്തകൾ സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം.

മോചനവും വിദഗ്ധചികിത്സയും ലഭ്യമാക്കുന്നതിന് ശബ്ദിക്കാന്‍ മുഴുവന്‍ മനുഷ്യസ്നേഹികളും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏകോപനസമിതി വൈസ്ചെയര്‍മാന്‍ പാനിപ്ര ഇബ്രാഹിം മൗലവി അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് ഖാദി എ. ആബിദ് മൗലവി, കടുവയില്‍ മന്‍സൂറുദ്ദീന്‍ റഷാദി, മൗലവി നവാസ് മന്നാനി പനവൂര്‍, കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി, ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, വൈ. സഫീര്‍ഖാന്‍ മന്നാനി, വി.എം. ഫത്തഹുദ്ദീന്‍ റഷാദി, കടുവയില്‍ ഷാജഹാന്‍ മന്നാനി, ഉബൈദ്കോയ തങ്ങള്‍, മുഹമ്മദ് ശമീം അമാനി, വയ്യാനം ഷാജഹാന്‍ മന്നാനി, മുഹമ്മദ് റഫീഖ് അല്‍കാശിഫി, മൗലവി മുഹമ്മദ് നിസാര്‍ അല്‍ഖാസിമി, അന്‍വര്‍ മന്നാനി തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Treatment for Madani: Muslim Coordination Committee Secretariat staged dharna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.