Posted On
date_range Updated On
date_range ട്രെയിൻ യാത്രക്കാരിയുടെ മാല കവർന്ന കേസിൽ ഒന്നരവർഷം തടവ്
കോട്ടയം: ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരിയുടെ നാലുപവന്‍ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതിക്ക് ഒന്നരവര്‍ഷം തടവ്. ഇടുക്കി കുട്ടിക്കാനം മുറിഞ്ഞപുഴ താഴത്ത് വീട്ടില്‍ സിജു തോമസിനെയാണ് (32) കോട്ടയം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് എം.സി. സനിത ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ ജെ. പദ്മകുമാര്‍ ഹാജരായി.
നേവല്‍ ബേസിലെ എല്‍ഡി ക്ലര്‍ക്ക് നട്ടാശേരി കൊല്ലപ്പള്ളില്‍ കൃഷ്ണകുമാരിയുടെ മാലയാണ് 2015 ഏപ്രില്‍ 29ന് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ െവച്ച് തട്ടിയെടുത്തത്. രാവിലെ 5.15ന് എറണാകുളത്തിനുള്ള ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. മാലയുമായി റെയില്‍വേ തുരങ്കം ഭാഗത്തേക്ക് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് പ്രതിയെ ഓടിച്ച് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.