Posted On
date_range Updated On
date_range ട്രെയിനുകൾ നാളെ മുതൽ ഭാഗികമായി റദ്ദാക്കും
പാലക്കാട്: തിരുവനനന്തപുരം റെയിൽവേ ഡിവിഷനിലെ വടക്കഞ്ചേരി-വള്ളത്തോൾ നഗർ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യും. ഭാഗികമായി റദ്ദ് ചെയ്തവ:
- 56605 കോയമ്പത്തൂർ-തൃശൂർ പാസഞ്ചർ നവംബർ 16, 17, 19, 21 തീയതികളിൽ ഷൊർണൂരിനും തൃശൂരിനും ഇടയിൽ ഭാഗികമായി റദ്ദ് ചെയ്തു.
- 56603 തൃശൂർ-കണ്ണൂർ പാസഞ്ചർ നവംബർ 17, 18, 20, 22 തീയതികളിൽ തൃശൂരിനും ഷൊർണൂരിനുമിടയിൽ താൽക്കാലികമായി റദ്ദ് ചെയ്തു.
നിയന്ത്രണം ഏർപ്പെടുത്തിയ ട്രെയിൻ
16343 തിരുവനന്തപുരം-മധുരൈ അമൃത എക്സ്പ്രസ് 16, 17, 19, 21 തീയതികളിൽ തൃശൂരിനും മുളങ്കുന്നത്ത് കാവിനും ഇടയിൽ രണ്ട് മണിക്കൂറും 50 മിനിറ്റും നിയന്ത്രണമേർപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.