തിരുവനന്തപുരം: പാലക്കാട് ഡിവിഷൻ പരിധിയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്നുള് ള ട്രെയിൻ ഗതാഗത നിയന്ത്രണം തുടരുന്നു. തിങ്കളാഴ്ച പുറപ്പെടേണ്ട ലോകമാന്യതിലക്-ത ിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345) പൂർണമായും റദ്ദാക്കി.
തിങ്കളാഴ്ച പുറപ്പെട്ട തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346), എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617), കൊച്ചുവേളി-പോർബന്ദർ സ്പെഷൽ പാസഞ്ചർ (09261) എന്നീ ട്രെയിനുകൾ ഷൊർണൂർ-പോടന്നൂർ-ഇൗറോഡ് വഴി തിരിച്ചുവിട്ടു.
തിങ്കളാഴ്ച പുറപ്പെട്ട തിരുവനന്തപുരം-വെരാവൽ എക്സ്പ്രസ്(16334), ഞായറാഴ്ച പുറപ്പെട്ട ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസ്(12432), അമൃത്സർ-കൊച്ചുവേളി എക്സ്പ്രസ് (12484), നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസ്പ്രസ് (12618) എന്നിവയും വഴി തിരിച്ചുവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.