Posted On
date_range Updated On
date_range ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് -വിഡിയോ
വൈത്തിരി: താമരശ്ശേരി ചുരത്തിൽ ലോറികൾ കുടുങ്ങിയതിനെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി. ഏഴ്, എട്ട് വളവുകളിലാണ് തിങ്കളാഴ്ച പുലർച്ചെ ലോറികൾ കുടുങ്ങിയത്.
ഏഴാം വളവിൽ പുലർച്ചെ 4.30നാണ് ലോറി കേടായതിനെ തുടർന്ന് കുടുങ്ങിയത്. പിന്നാലെ എട്ടാം വളവിൽ മറ്റൊരു ലോറിയും കുടുങ്ങി. വാഹനങ്ങൾ വൺവേ ആയാണ് കടത്തിവിടുന്നത്. റോഡിന്‍റെ ഇരുഭാഗത്തുമായി വാഹനങ്ങളുടെ നീണ്ടനിരയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.