തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികൾ കാരണം അഞ്ച് ട്രെയിനുകൾക്ക് ഒാക്ടോബർ ഏഴ്, 10, 12, 13 തീയതികളിൽ നിയന്ത്രണമേർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. രാത്രി 9.25ന് ഗുരുവായൂരിൽനിന്ന് യാത്ര തുടേങ്ങണ്ട ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ് (16128) രണ്ട് മണിക്കൂർ വൈകി രാത്രി 11.25 നേ യാത്ര ആരംഭിക്കൂ.
മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് തൃശൂർ സെക്ഷനിൽ 90 മിനിറ്റ് നിയന്ത്രിക്കും. ബിലാസ്പുർ-തിരുനെൽവേലി എക്സ്പ്രസിന് (16348 ) 180 മിനിറ്റാണ് തൃശൂരിൽ നിയന്ത്രണം. ഒക്ടോബർ ഏഴിന് നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസ് (22634) തൃശൂർ-പൂങ്കുന്നം സെക്ഷനിൽ 180 മിനിറ്റും ഹൈദരാബാദ്-കൊച്ചുേവളി എക്സ്പ്രസ് (07115) പാലക്കാട് ഡിവിഷൻ പരിധിയിൽ 120 മിനിറ്റും നിയന്ത്രിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.