കൊച്ചി: മുൻ ഡി.ജി.പി ടി.പി. സെൻകുമാറിെൻറ അപേക്ഷയിൽ തീരുമാനം വൈകിച്ചതിന് സർക്കാറിന് 5,000 രൂപ പിഴ ചുമത്തിയ സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (സി.എ.ടി) ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു.
ഡി.ജി.പിയായിരിക്കെ 2016 ജൂൺ ഒന്നുമുതൽ 2017 ജനുവരി ഒന്നുവരെ എടുത്ത അവധി അർധ വേതനാവധിയായി കണക്കാക്കി ആനുകൂല്യം നൽകാൻ സെൻകുമാർ സർക്കാറിന് നൽകിയ അപേക്ഷയിൽ നടപടിയെടുക്കാതിരുന്നതിെൻറ പേരിൽ സി.എ.ടി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹരജിയാണ് ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് അശോക് മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
തെൻറ അപേക്ഷയിൽ നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി ഏഴിനാണ് സെൻകുമാർ സി.എ.ടിയെ സമീപിച്ചത്. ഇതിനിടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആനുകൂല്യം നൽകാൻ ജനുവരി 21ന് സർക്കാർ ഉത്തരവിറക്കി. ഇക്കാര്യങ്ങൾ വ്യക്തമാക്കി ഏപ്രിൽ 16ന് സി.എ.ടിയിൽ മറുപടിസത്യവാങ്മൂലവും നൽകി. എന്നാൽ, ആനുകൂല്യം നൽകാൻ വൈകിയത് സ്വേച്ഛാപരമാണെന്നും നീതീകരിക്കാൻ കഴിയില്ലെന്നുമുള്ള ഹരജിയിലെ വാദം കണക്കിലെടുത്ത് സി.എ.ടി സർക്കാറിന് 5,000 രൂപ പിഴ ചുമത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.