മതസ്പർധ വളർത്തുന്ന പരാമർശം: ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം -ഹൈകോടതി

കൊച്ചി: മത സ്പർധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട കേസിലെ തുടർ നടപടികൾ ക്രൈംബ്രാഞ്ച് വൈകിപ്പിക്കുന്നതായി ആരോപിച്ച്​ മുൻ ഡി.ജി.പി ടി.പി. സെൻകുമാർ നൽകിയ ഹരജിയിൽ ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈകോടതി. ഇനി സമയം നീട്ടി നൽകാൻ നൽകാനാവില്ലെന്നും ഹൈ കോടതി വ്യക്തമാക്കി.  

ഒാൺലൈൻ പ്രസിദ്ധീകരണത്തിന്​ നൽകിയ അഭിമുഖത്തിനിടെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശം നടത്തി എന്നു ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി. കെ ഫിറോസ് നൽകിയ പരാതിയെ തുടർന്നുള്ള കേസു​മായി ബന്ധപ്പെട്ടാണ്​ സെൻകുമാർ ഹരജി നൽകിയത്​. 
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള ത​​​െൻറ നിയമനം വൈകിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അന്വേഷണം സമയബന്ധിതമായി അവസാനിപ്പിക്കാൻ നടപടി വേണമെന്നാണ്​ ഹരജിയിലെ ആവശ്യം.
 

Tags:    
News Summary - TP Senkumar Case, Highcourt-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.