Posted On
date_range Updated On
date_range കെ.കെ രമയുടെ സ്ഥാനാർഥിത്വം എൽ.ഡി.എഫിന് വെല്ലുവിളിയല്ലെന്ന് ടി.പി രാമകൃഷ്ണൻ
കോഴിക്കോട്: വടകരയിൽ കെ.കെ രമയുടെ സ്ഥാനാർഥിത്വം എൽ.ഡി.എഫിന് വെല്ലുവിളിയല്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ. സി.പി.എം വോട്ടിൽ ചോർച്ചയുണ്ടാകില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.
സി.പി.എം പ്രതിനിധികളെ മാത്രം ജയിപ്പിച്ചാൽ പോരെന്ന് പാർട്ടി അംഗങ്ങൾക്ക് അറിയാം. എൽ.ഡി.എഫ് സ്ഥാനാർഥി മനയത്ത് ചന്ദ്രന് വൻ ഭൂരിപക്ഷം ലഭിക്കുമെന്നും മന്ത്രി രാമകൃഷ്ണൻ വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലും എൽ.ഡി.എഫ് സ്ഥാനാർഥികൾ വിജയിക്കുമെന്നും മീഡിയവൺ അഭിമുഖത്തിൽ മന്ത്രി രാമകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.