Representational Image
Posted On
date_range Updated On
date_range വിനാേദ സഞ്ചാരിയായ യുവാവിനെ പുഴയിൽ കാണാതായി
അടിമാലി: കുളിക്കാൻ പുഴയിലിറങ്ങിയ വിനാേദ സഞ്ചാരിയായ യുവാവിനെ കാണാതായി. മാങ്കുളം പഞ്ചായത്തിലെ ആനക്കുളം പുഴയിലാണ് തൃശൂർ ചാലക്കുടി സ്വദേശിയായ യുവാവിനെ കാണാതായത്. ഇവർ താമസിച്ച കാേട്ടേജിന് സമീപത്ത് കൂടി ഒഴുകുന്ന പുഴയിലാണ് അപകടം നടന്നത്.
സംഘത്തിൽ ആറ് പേരാണ് ഉള്ളത്. മാങ്കുളം ഔട്ട് പാേസ്റ്റിൽ നിന്ന് പാെലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ആറ് മാസത്തിനിടെ മൂന്നാമത്തെ ആളാണ് മാങ്കുളത്ത് പുഴയിൽ കാണാതായിരിക്കുന്നത്. വിനാേദ സഞ്ചാര കേന്ദ്രമായി വളർന്ന മാങ്കുളത്ത് അപകടങ്ങൾ വർധിക്കാൻ കാരണം പ്രദ ശേത്തെ കുറിച്ചിലുള്ള അറിവില്ലായ്മയാണെന്ന് ആരോപണമുണ്ട്. ഇക്കാര്യത്തിൽ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.