Posted On
date_range Updated On
date_range പോക്സോ കേസിലെ ഇരക്ക് പീഡനം: ഒരാൾ കൂടി അറസ്റ്റിൽ
പാണ്ടിക്കാട് (മലപ്പുറം): 17കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മേലാറ്റൂർ എടയാറ്റൂർ സ്വദേശി കുറ്റിക്കൽ ജിബിനെയാണ് (22) പാണ്ടിക്കാട് സ്റ്റേഷൻ ഹൗസ് ഓഫിസർ എം. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പെൺകുട്ടി പീഡനത്തിനിരയായ കേസിൽ 44 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
ഇതിൽ 21ാമത്തെ ആളാണ് ചൊവ്വാഴ്ച പിടിയിലായത്. ഒളിaവിലായിരുന്ന ഇയാളെ വളാഞ്ചേരിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2016, 2017, 2020 വർഷങ്ങളിലായി രജിസ്റ്റർ ചെയ്ത 32 കേസുകളിൽ 29ഉം 2020ലാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.