ടോംസ് കോളജിന് എ.ഐ.സി.ടി.ഇയുടെ കാരണംകാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: വിദ്യാര്‍ഥി പീഡന നടപടികള്‍ അരങ്ങേറിയ കോട്ടയം മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജിന് എ.ഐ.സി.ടി.ഇയുടെ കാരണംകാണിക്കല്‍ നോട്ടീസ്. അംഗീകാരം റദ്ദ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. കോളജിന്‍െറ അംഗീകാരം പിന്‍വലിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ നേരത്തെ സാങ്കേതിക സര്‍വകലാശാല എ.ഐ.സി.ടി.ഇക്ക് ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് നടപടി. 
ടോംസ് കോളജില്‍ സാങ്കേതിക സര്‍വകലാശാല എക്സിക്യൂട്ടിവ് കൗണ്‍സിലിന്‍െറ ഉപസമിതി നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടും എ.ഐ.സി.ടി.ഇക്ക് സമര്‍പ്പിച്ചിരുന്നു. എ.ഐ.സി.ടി.ഇ നിഷ്കര്‍ഷിക്കുന്ന സൗകര്യങ്ങള്‍ കോളജില്‍ ഇല്ളെന്നും സമിതി കണ്ടത്തെിയിരുന്നു. അടുത്തവര്‍ഷം കോളജിന്‍െറ അഫിലിയേഷന്‍ പുതുക്കേണ്ടതില്ളെന്ന് സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്. 

അതേസമയം കോളജില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മറ്റ് കോളജുകളിലേക്ക് മാറാന്‍ സൗകര്യം നല്‍കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സേവ് എജുക്കേഷന്‍ കമ്മിറ്റി ഭാരവാഹികളായ എം. ഷാജര്‍ഖാന്‍, ആവണീശ്വരം രാജശേഖരന്‍ എന്നിവര്‍ ഡല്‍ഹിയില്‍ എ.ഐ.സി.ടി.ഇ മെംബര്‍ സെക്രട്ടറി അലോക് മിത്തലിനെ കണ്ടു. ടോംസ് കോളജില്‍ കെമിക്കല്‍ എന്‍ജിനീയറിങ്ങിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഇതേ കോഴ്സുള്ള മറ്റ് രണ്ട് കോളജുകളില്‍ ഏതെങ്കിലും ഒരിടത്ത് രണ്ട് അധിക ബാച്ച് അനുവദിക്കാന്‍ നടപടിയെടുക്കുമെന്ന് മെംബര്‍ സെക്രട്ടറി ഇവര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. നേരത്തെ എ.ഐ.സി.ടി.ഇ മെംബര്‍ സെക്രട്ടറിയും ഇപ്പോള്‍ സാങ്കേതിക സര്‍വകലാശാല വി.സിയുമായ ഡോ. കുഞ്ചെറിയ പി. ഐസക്കിനെ ഫോണില്‍ ബന്ധപ്പെട്ട ശേഷമാണ് ഇതുസംബന്ധിച്ച ഉറപ്പുനല്‍കിയത്.

Tags:    
News Summary - toms college issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.