Posted On
date_range Updated On
date_range സൂര്യാതപം: ജോലി സ്ഥലത്ത് കുഴഞ്ഞുവീണ പെയിന്‍റിങ് തൊഴിലാളി മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് സൂര്യാതപമേറ്റ് വീണ്ടും മരണം. പെയിന്റിങ് തൊഴിലാളി കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്.
ശനിയാഴ്ച ജോലിസ്ഥലത്ത് വെയിലേറ്റതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. കഴിഞ്ഞദിവസം പാലക്കാട് എലപ്പുള്ളിയിലും ആലപ്പുഴ ചെട്ടിക്കാടും മലപ്പുറം പടിഞ്ഞാറ്റുംമുറിലും സൂര്യാതപമേറ്റ് മരണം സംഭവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.