Posted On
date_range Updated On
date_range എംപാനൽ ജീവനക്കാർ കെ.എസ്.ആർ.സിക്ക് ബാധ്യതയല്ല- ടോമിൻ തച്ചങ്കരി
തിരുവനന്തപുരം: എംപാനൽ ജീവനക്കാർ കെ.എസ്.ആർ.സിക്ക് ബാധ്യതയല്ലെന്നും അവരെ നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്തെന ്നും സി.എം.ഡി ടോമിൻ ജെ. തച്ചങ്കരി. ഹൈകോടതിയുടേത് താല്‍ക്കാലിക നടപടിയാണ്. സര്‍ക്കാര്‍ തീരുമാനം എംപാനലുകാരെ പിരിച്ചുവിേടണ്ട എന്നാണ്. ഇക്കാര്യം കോടതിയെ ബോധിപ്പിക്കും. പിരിച്ചുവിടലിന് കോടതി അനുവദിച്ച ഒരാഴ്ച കുറഞ്ഞ സമയമാണ്. വിധിപ്രകാരം താൽക്കാലികക്കാെര പിരിച്ചുവിട്ടില്ലെങ്കിൽ താൻ കോടതിയലക്ഷ്യം നേരിടേണ്ടിവരും. വിധി നടപ്പാക്കിയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് കോടതിയെ ധരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ച സത്യവാങ്മൂലത്തിൽ സമഗ്രമായി കാര്യം ധരിപ്പിക്കും. എംപാനലുകാർക്ക് വേണമെങ്കിൽ കേസിൽ കക്ഷി ചേരാം. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.