തച്ചങ്കരിയുടെ നിയമനം: ആരോപണങ്ങൾക്ക്​ കൃത്യമായ മറുപടി വേണമെന്ന്​ ഹൈകോടതി

കൊച്ചി: പൊലീസ്​ ആസ്ഥാനത്തെ സുപ്രധാന പദവിയിൽ ആരോപണ വിധേയനായ ടോമിൻ തച്ചങ്കരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിന്​ സർക്കാർ കൃത്യമായ വിശദീകരണം നൽകണമെന്ന്​ ഹൈകോടതി. ഉന്നത സ്ഥാനീയനായ പൊലീസ്​ ഉദ്യോഗസ്ഥനെതിരെ ഗൗരവ ആരോപണമാണ്​ ഉന്നയിച്ചിട്ടുള്ളത്​. ഹരജി നിലനിൽക്കുന്നതല്ല എന്ന രണ്ട്​ പേജിലെ മറുപടിക്ക്​ പകരം ഹരജിക്കാരൻ ഉന്നയിച്ച ആരോപണങ്ങൾക്കെല്ലാം കൃത്യമായ വിശദീകരണം നൽകണമെന്നും ഡിവിഷൻ ബെഞ്ച്​ ആവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവനുസരിച്ച് ടി.പി. സെൻകുമാർ ഡി.ജി.പിയായി ചുമതലയേൽക്കും മുമ്പ് പൊലീസ് ആസ്ഥാനത്ത് സർക്കാർ തിരക്കിട്ടുനടത്തിയ സ്ഥലംമാറ്റം ചോദ്യം ചെയ്ത് ആലപ്പുഴ രാമങ്കരി സ്വദേശി ജോസ് തോമസ് നൽകിയ പൊതുതാൽപര്യ ഹരജിയാണ് ചീഫ് ജസ്​റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്​ പരിഗണിച്ചത്​.

നിരവധി ആരോപണങ്ങൾ നേരിടുന്ന ടോമിൻ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായി നിയമിച്ചെന്നും സെൻകുമാറിനെ നിരീക്ഷിക്കാനാണ് നിയമനമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ളത്​ സർവിസ്​ വിഷയമാണെന്നും പൊതുതാൽപര്യ ഹരജി നിലനിൽക്കുന്നതല്ലെന്നുമായിരുന്നു വ്യാഴാഴ്​ച സർക്കാറിനുവേണ്ടി ഹാജരായ അഡ്വക്കറ്റ്​ ജനറലി​​​െൻറ വാദം. എന്നാൽ, ആരോപണ വിധേയനായ പൊലീസ് ഓഫിസറെ സുപ്രധാന പദവിയിൽ നിയമിച്ചത്​ ഹരജിയിൽ ചോദ്യം ചെയ്യുന്നുണ്ടെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ഹരജിക്ക്​ പിന്നിൽ താൽപര്യക്കാരായ ചിലരാണെന്ന്​ ഇൗ സമയം എ.ജി പറഞ്ഞു. ഹരജിയിൽ ഉ​േദ്യാഗസ്ഥനെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന്​ കോടതിയും ചൂണ്ടിക്കാട്ടി.

വിശദീകരണത്തിന്​ രണ്ടാഴ്​ചകൂടി സമയം അനുവദിക്കണമെന്ന സർക്കാറി​​​െൻറ ആവശ്യം ​േകാടതി അനുവദിച്ചില്ല. വിശദീകരണത്തിന്​ 10 ദിവസം ഇപ്പോൾതന്നെ അനുവദിച്ചിട്ടുണ്ട്. ഇനി ജൂൺ 30 കഴിയാൻ സർക്കാർ കാത്തിരിക്കുകയാണോയെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. സെൻകുമാർ ജൂൺ 30ന് വിരമിക്കുന്ന പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ ചോദ്യം. ജൂൺ 28ന് ഹരജി പരിഗണിക്കുമ്പോൾ വിശദീകരണം നൽകണമെന്ന്​ കോടതി പിന്നീട്​ സർക്കാറിനോട്​ ആവശ്യപ്പെട്ടു. ഹരജിയുടെ നിയമപരമായ നിലനിൽപ്​​ സംബന്ധിച്ച്​ മാത്രമല്ല, ആരോപണങ്ങ​െളക്കുറിച്ച വസ്തുതകൾ അടങ്ങുന്നതാകണം വിശദീകരണമെന്നും കോടതി നിർദേശിച്ചു.

പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായി നിയോഗിക്കപ്പെട്ട ടോമിൻ തച്ചങ്കരിക്കെതിരെ പലതവണ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ്​ ഹരജിക്കാര​​​െൻറ ആരോപണം. തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിജിലൻസ് അന്വേഷണ റിപ്പോർട്ടും 2010ൽ തച്ചങ്കരിയെ സസ്പെൻഡ് ചെയ്ത ഉത്തരവടക്കമുള്ള റിപ്പോർട്ടുകളും ഹരജിക്കൊപ്പം നൽകിയിട്ടുണ്ട്. തച്ചങ്കരിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിക്ക് റഫർ ചെയ്തിട്ടുണ്ടെന്ന കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ കത്തും ഹാജരാക്കിയിട്ടുണ്ട്. 

കീഴുദ്യോഗസ്ഥരോട്​ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ തച്ചങ്കരിയെ സസ്പെൻഡ് ചെയ്യണമെന്ന് കഴിഞ്ഞ ആഗസ്​റ്റിൽ വിജിലൻസ് ഡയറക്ടർ സർക്കാറിന് നിർദേശം നൽകിയിരുന്നു. ഇൗ നിർദേശം നടപ്പാക്കാൻ ഉത്തരവിടണ​മെന്നാണ് ഹരജിയിലെ ഇടക്കാല ആവശ്യം. ഏറെ ആരോപണ വിധേയനായ ഒരാളെ പൊലീസ് ആസ്ഥാനത്തെ നിർണായക സ്ഥാനത്തേക്ക് കൊണ്ടുവന്നത് നിയമവാഴ്ചയെ തകിടം മറിക്കാനാണെന്നും ഹരജിയിൽ ആരോപിക്കുന്നു.

Tags:    
News Summary - Tomin Thachankary case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.