തക്കാളി വില രണ്ടാഴ്ചക്കുള്ളിൽ കുറയും

ന്യൂഡൽഹി: രണ്ട് ആഴ്ചക്കുള്ളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തക്കാളിയുടെ വില കുറയുമെന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാംശു പാണ്ഡെ പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

കനത്ത മഴയിൽ വിളനാശം സംഭവിച്ചതിനാൽ തക്കാളി വില കുത്തനെ ഉയർന്നിരുന്നു. ഡൽഹി ഒഴികെ മിക്ക ഇടങ്ങളിലും തക്കാളിവില കിലോക്ക് 50 മുതൽ 106 രൂപ വരെയാണ്. ഡൽഹിയിൽ കിലോക്ക് 40 രൂപയാണ്. മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ 77 രൂപയും ചെന്നൈയിൽ 60 രൂപയുമാണ് ശരാശരി തക്കാളി വില.

Tags:    
News Summary - Tomato prices will fall in two weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.