മാസങ്ങളുടെ ഇടവേളക്ക് ശേഷം തക്കാളി വില വീണ്ടും കുതിക്കുന്നു. ഒരു മാസം മുൻപ് 27 കിലോവരുന്ന പെട്ടിക്ക് 300-350 രൂപയായിരുന്നു മൊത്തവില. ഇത്, കഴിഞ്ഞ ദിവസം 1,400 രൂപയായി ഉയർന്നിരിക്കയാണ്. മാർക്കറ്റ് വില കിലോയ്ക്ക് 60 രൂപയായി. ഒരുമാസം മുൻപ് 13-16 രൂപവരെയായിരുന്നു ചില്ലറ വില. ഇന്നത്തെ തക്കാളിയുടെ ചില്ലറ വില 65 രൂപയ്ക്കും മുകളിലാണ്. കർണ്ണാടകയിൽ നിന്നും തക്കാളി വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണമായതെന്നാണ് വ്യാപാരികൾ പറയുന്നത്.
കർണാടകയിൽ നിന്നാണ് സംസ്ഥാനത്തെ മാർക്കറ്റുകളിൽ കൂടുതലായും തക്കാളി എത്തുന്നത്. അവിടെ വേനൽ മഴയിൽ കൃഷിനശിച്ചതിനെ തുടർന്ന് തക്കാളിയുടെ ലഭ്യത കുറഞ്ഞാണ് കേരളത്തിനും തിരിച്ചടിയായത്. വരും ദിവസങ്ങളിലും തക്കാളി വില വർധിക്കാനാണ് സാധ്യതയെന്നാണ് പറയുന്നത്.
തക്കാളിയുടെ ലഭ്യത കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കുറവാണ്. കൂടാതെ കല്യാണ, ഉത്സവ സീസണായതിനാൽ ആവശ്യക്കാർ ഏറെയാണ്. കഴിഞ്ഞ ഡിസംബറിൽ കേരളത്തിൽ തക്കാളിവില 125 രൂപവരെ ഉയർന്നിരുന്നു. തുടർന്ന്, സംസ്ഥാന സർക്കാർ വിപണിയിൽ ഇടപെടുകയും ആന്ധ്രപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും തക്കാളി എത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.