Posted On
date_range Updated On
date_range ഭക്ഷണം തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
മലപ്പുറം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മലപ്പും കുറ്റിപ്പുറത്ത് റിഷ ഫാത്തിമയാണ് മരിച്ചത്. തിരുനാവായ കളത്തിൽ വെട്ടത്ത് വളപ്പിൽ റാഫിയുടെയും റമീഷയുടെയും മകളാണ്.
ഇന്നലെ ഉച്ചയോടെയാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയത്. ഉടൻ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന്, കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആദ്യം വളാഞ്ചേരിയിലും പിന്നീട് കോട്ടക്കലിലെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.