മുഹമ്മദ് റിസ

വല്യുമ്മ മരിച്ചതിന് പിറ്റേന്ന് പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

കാഞ്ഞങ്ങാട്: വല്യുമ്മ മരിച്ചതിന്റെ പിറ്റേദിവസം 11 മാസമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണുമരിച്ചു. ഇരിയ പഴയ ഏഴാംമൈലിലെ കായലടുക്കം അബ്ദുൽജബ്ബാറിന്റെ മകന്‍ മുഹമ്മദ് റിസയാണ് മരിച്ചത്.

ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കുഞ്ഞിന്റെ പിതാവിന്റെ മാതാവ് ആയിഷ (72) വെള്ളിയാഴ്ച രാവിലെ മരിച്ചിരുന്നു. ഇതിനിടയിലാണ് കുഞ്ഞിന്റെ അപകടമരണമുണ്ടായത്. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാന്‍ മാതാവ് അടുക്കളയില്‍ പോയ സമയത്തായിരുന്നു സംഭവം.

ബാത്ത്റൂമിൽ നിറച്ചുവെച്ച വെള്ളത്തിൽ വീണാണ് അപകടമുണ്ടായത്. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മാതാവ്: റസീന. സഹോദരൻ: മുഹമ്മദ് റിയാൻ.

Tags:    
News Summary - Toddler fell into the water in the bucket and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.