തിരൂര്‍: ഔഷധഗുണങ്ങള്‍ ഏറെയുള്ളതും വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ ഏറെ ആവശ്യക്കാരുമുള്ള തിരൂര്‍ വെറ്റിലയുടെ പ്രാധാന്യം ഇനി തപാല്‍ വകുപ്പിെൻറ കവറിലും. തിരൂര്‍ വെറ്റിലയുടെ ചിത്രവും പ്രത്യേകത സംബന്ധിച്ച വിവരണവും ഉള്‍പ്പെടെയുള്ള തപാല്‍ കവര്‍ തിങ്കളാഴ്ച പുറത്തിറക്കും.
2018ല്‍ ഭൗമസൂചിക പദവി ലഭിച്ചതോടെ തിരൂര്‍ വെറ്റിലയുടെ പ്രശസ്തി ഉയര്‍ന്നിരുന്നു. മരുന്ന് ഉല്പാദനത്തിനും ഭക്ഷ്യോൽപാദനത്തിനും ഇത് കൂടുതലായി ഉപയോഗിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ 26 പഞ്ചായത്തുകളിലായി ഒറ്റക്കൊടി, കൂട്ടക്കൊടി എന്നീ രണ്ട് സമ്പ്രദായങ്ങളിലായാണ് തിരൂര്‍ വെറ്റില കൃഷി ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ പ്രത്യേക മുദ്രണം ചെയ്ത 1000 കവറാണ് പുറത്തിറക്കുന്നത്. തിരൂര്‍ വെറ്റിലയുടെ പ്രാധാന്യം കണക്കിലെടുത്താണ് തിരുവനന്തപുരം സര്‍ക്കിള്‍ കവര്‍ പുറത്തിറക്കുന്നതിന് നടപടി സ്വീകരിച്ചത്. 20 രൂപ വിലയുള്ള കവര്‍ തപാല്‍ ഓഫിസ്, ഫിലാറ്റലിക് ബ്യൂറോകള്‍, ഡല്‍ഹിയിലെ ഇ-സെയില്‍ കേന്ദ്രം എന്നിവ വഴി ലഭിക്കും. തിങ്കളാഴ്ച തിരൂരില്‍ നോര്‍ത്തേണ്‍ റീജന്‍ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ടി. നിര്‍മലാദേവി കവര്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് തിരൂര്‍ ഹെഡ് പോസ്റ്റ് ഓഫിസില്‍ വില്പന ആരംഭിക്കും. ഒരാഴ്ച നീളുന്ന ആധാര്‍ മേള, സേവിങ്സ് ബാങ്ക് മേള, ഇന്‍ഷുറന്‍സ് മേള എന്നിവയും ഇതിെൻറ ഭാഗമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.