ട്രിപ്പ് പോകാൻ വിസമ്മതിച്ചു; തിരൂരിൽ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

പുറത്തൂർ: വെട്ടം പറവണ്ണയിൽ ട്രിപ്പ് പോകാൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. പറവണ്ണ പുത്തങ്ങാടി കളരിക്കൽ കുഞ്ഞിമുഹമ്മദിന്റെ മകൻ മുഹമ്മദ് യാസീൻ (40) ആണ് മരിച്ചത്. പറവണ്ണ അങ്ങാടിയിൽ ചൊവ്വ രാത്രി ഏഴരയോടെയാണ് സംഭവം. യാസീനെ കുത്തി വീഴ്ത്തിയ പറവണ്ണ പള്ളത്ത് ആദം രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

ആദമിന് സ്വഭാവ ദൂഷ്യങ്ങളുള്ളതിനാൽ യാസീൻ ട്രിപ്പ് പോകാൻ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ആദം കത്തിയെടുത്ത് കുത്തുകയായിരുന്നു. ഇയാൾ നിരവധി രാഷ്ട്രീയ സംഘർഷ കേസുകളിൽ പ്രതിയാണ്.

യാസീനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടു പോയതിന് ശേഷം ഓട്ടോയും അടിച്ച് തകർത്ത ശേഷമാണ് ആദം രക്ഷപ്പെട്ടത്. യാസീനെ നാട്ടുകാർ കോട്ടക്കലിലെ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    
News Summary - tirur paravanna murder- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.