തിരൂരിലെ ബി.ജെ.പി സമ്മേളനം അപ്രഖ്യാപിത ഹര്‍ത്താലാക്കിയവർക്കെതിരെ കേസ്

തിരൂര്‍: സി.എ.എ., എന്‍.ആര്‍.സി വിഷയങ്ങൾ വിവരിക്കാന്‍ തിരൂരിൽ ബി.ജെ.പി നടത്തിയ ജനജാഗ്രതാ സമ്മേളനത്തോടനുബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കേസ്. സ്വമേധയ കേസെടുത്തതായി തിരൂര്‍ പൊലീസാണ് അറിയിച്ചത്. നിലവില്‍ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് തിരൂര്‍ സി.ഐ ടി.പി ഫര്‍ഷാദ് അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ടാണ് നിയോജക മണ്ഡലം കമ്മിറ്റി ജനജാഗ്രതാ സമ്മേളനം നടത്തിയത്. വ്യാപാര സ്ഥാപനങ്ങൾ അടച്ചും വാഹനങ്ങള്‍ സര്‍വീസ് നടത്താതെയും തിരൂരില്‍ ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തി അപ്രഖ്യാപിത ഹര്‍ത്താലാക്കി മാറ്റിയവര്‍ക്കെതിരെയാണ് കേസ്.

അപ്രഖ്യാപിത ഹര്‍ത്താലിന് സമൂഹ മാധ്യമങ്ങളിൽ ആഹ്വാനം ചെയ്തവരെയും ഇത് ഷെയര്‍ ചെയ്തവരെയും കണ്ടെത്താന്‍ തിരൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ നിരീക്ഷണം ആരംഭിച്ചു.

Tags:    
News Summary - tirur bjp conference case-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT