വയനാട്ടിൽ റോഡിൽ കടുവ; പരിക്കേറ്റതാണെന്ന് സംശയം

കൽപറ്റ: വയനാട് വാകേരി ഗാന്ധി നഗറിൽ റോഡിൽ കടുവയെ കണ്ടെത്തി. കടുവക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സംശയം. വിവരമറിഞ്ഞ് വനം വകുപ്പും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

ജനവാസ മേഖലയിലെ റോഡിലൂടെ പോകവെ ജീപ്പ് ഡ്രൈവറാണ് കടുവയെ കണ്ടത്. ഡ്രൈവർ ദൃശ്യം പകർത്തി അധികൃതരെ അറിയിക്കുകയായിരുന്നു. വനംവകുപ്പിന്‍റെ നിരീക്ഷണത്തിലാണ് കടുവ. മെഡിക്കൽ സംഘം അടക്കം എത്തി നിരീക്ഷിച്ചതിന് ശേഷമാകും തുടർനടപടികൾ.

രാവിലെ ആറോടെ തന്നെ കടുവയുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.

Tags:    
News Summary - Tiger on road in Wayanad vakeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.