Posted On
date_range Updated On
date_range കൊട്ടിയൂരിൽ വനംവകുപ്പിന്‍റെ ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ VIDEO
കണ്ണൂർ: കൊട്ടിയൂർ പാലുകാച്ചിയിൽ വനാതിർത്തിയിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. കഴിഞ്ഞ ദിവസം ഇതിനോട് ചേർന്ന സ്ഥലത്ത് പശുക്കിടാവിനെ പുലി കൊന്ന് തിന്നിരുന്നു. തുടർന്നാണ് ക്യാമറ സ്ഥാപിച്ചിരുന്നത്.
പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് ഏറെയായി നാട്ടുകാർ പരാതി പറഞ്ഞിരുന്നു. പുലി ഇറങ്ങിയതായി തെളിഞ്ഞതോടെ പ്രദേശത്ത് മുൻകരുതൽ നടപടികൾ ശക്തമാക്കി.
വയനാടുമായി ജില്ലാ അതിർത്തി പങ്കിടുന്ന സ്ഥലമായതിനാൽ അവിടുന്നായിരിക്കാം പുലി എത്തിയതെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.