തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്ന പ്രതിദിനവരുമാനം 8.90 കോടി. വിവിധ സോണുകള്‍ ലക്ഷ്യമിടേണ്ട വരുമാനം പുതുക്കിനിശ്ചയിച്ച് ഉത്തരവിറങ്ങി. 7.62 കോടിയായിരുന്നു മുമ്പ് ലക്ഷ്യമിട്ടിരുന്നത്. സെന്‍ട്രല്‍ ഡിപ്പോ ഉള്‍പ്പെടെ ദീര്‍ഘദൂര സര്‍വിസുകളുള്ള തിരുവനന്തപുരത്തിനാണ് ഏറ്റവുംകൂടുതല്‍ തുക നിശ്ചയിച്ചിട്ടുള്ളത്. തിരുവനന്തപുരം (1.90 കോടി), കൊല്ലം (1.88 കോടി), എറണാകുളം (1.73 കോടി), തൃശൂര്‍ (1.16 കോടി), കോഴിക്കോട് (1.35 കോടി) വീതമാണ് പ്രതിദിനവരുമാനം ലക്ഷ്യമിടുന്നത്.
ജനുറം ബസുകളില്‍നിന്ന് 87.45 ലക്ഷവും പ്രതീക്ഷിക്കുന്നുണ്ട്. വ്യാഴാഴ്ച മുതലാണ് നിരക്ക് വര്‍ധിപ്പിച്ചത്. ദിവസം 40 ലക്ഷം രൂപവരെ അധികം നേടുമെന്നാണ് നിഗമനം. ഫെബ്രുവരിയിലെ ശരാശരി വരുമാനം 6.10 കോടി രൂപയാണ്. സ്വകാര്യബസ് സമരം നടന്ന ദിവസങ്ങളില്‍ 8.50 കോടിവരെ എത്തിയിരുന്നു. അതേസമയം സഹകരണ ബാങ്കുകള്‍ വഴി കെ.എസ്.ആര്.ടി.സിയിലെ പെന്ഷന് 90 ശതമാനം വിതരണം ചെയ്തുകഴിഞ്ഞതായി മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. കാസര്‍കോട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശൂർ, ഇടുക്കി പാലക്കാട് ജില്ലകളില്‍ 90 ശതമാനത്തിലധികം പെന്‍ഷന്‍തുക വിതരണംചെയ്ത് കഴിഞ്ഞു.
സംസ്ഥാനത്ത് ആകെയുള്ള 38922 കെ.എസ്.ആര്.ടി.സി പെന്‍ഷന്‍കാരില്‍ 88.9 ശതമാനം പേരും സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമായി അക്കൗണ്ട് തുറന്നിട്ടുണ്ട്. 196 കോടി രൂപയാണ് കുടിശ്ശിക സഹിതം പെന്ഷന് നല്‍കുന്നതിന് ഇതുവരെ ചെലവഴിച്ചത്. ഇനിയും അക്കൗണ്ട് തുറക്കാത്ത കെ.എസ്.ആര്.ടി.സി പെന്‍ഷന്‍കാര്‍ എത്രയുംവേഗം സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുറന്ന് കുടിശ്ശിക അടക്കമുള്ള മുഴുവന്‍ പെന്ഷന് തുകയും കൈപ്പറ്റണമെന്ന് മന്ത്രി കടകംപള്ളി സു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.