Posted On
date_range Updated On
date_range തുഷാരയുടെ മരണം: ഭർതൃസഹോദരിക്കും ഭർത്താവിനുമെതിരെ അന്വേഷണം വേണമെന്ന് ബന്ധുക്കൾ
കരുനാഗപ്പള്ളി: ഓയൂരിലെ ഭർതൃഗൃഹത്തിൽ പട്ടിണിക്കിട്ടും ചികിത്സ നിഷേധിച്ചും കരുനാഗപ്പള്ളി സ്വദേശിനി തുഷാര (26) മ രിക്കാനിടയായ സംഭവത്തിൽ ഭർതൃസഹോദരിക്കും ഭർത്താവിനെതിരെയും അന്വേഷണം നടത്തണമെന്ന് തുഷാരയുടെ ബന്ധുക്കൾ ആവശ്യപ ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സിറ്റി പൊലീസ് കമീഷണർക്ക് ബന്ധുക്കൾ പരാതി നൽകി.
തുഷാരയെ ഭർത്താവ് ചന്തുലാൽ, മാതാവ് ഗീതാലാൽ ഇവരോടൊപ്പം ചന്തുവിെൻറ സഹോദരിയും ഭർത്താവും നിരന്തരം ഉപദ്രവിച്ചിരുന്നതായും പരാതിയിൽ പറയുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം തുഷാരയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി കരുനാഗപ്പള്ളി അയണിവേലികുളങ്ങര തെക്ക് തുഷാന്ത് ഭവനത്തിൽകൊണ്ടുവന്ന് സംസ്കരിച്ചു.
തുഷാരയോട് അതിക്രൂരമായ പീഡനമാണ് നടത്തിയിരുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ ഏതുവഴിയും ഞങ്ങളുടെ കുട്ടിയെ അവിടെനിന്ന് മോചിപ്പിച്ചേനെയെന്ന് ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.