തിരുവനന്തപുരം: അടുത്ത 24 മണിക്കൂർ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴക്ക് സാധ്യതയുള്ളതായി സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് ഏഴ് മുതൽ 11 സെ.മീറ്റർ നീളുന്ന മഴക്ക് സാധ്യത. ഇടിമിന്നലിെൻറ ശക്തി കണക്കിലെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മിന്നൽസമയത്ത് തുറസ്സായസ്ഥലത്തും കുന്നിൽ മുകളിൽ നിൽക്കുന്ന ഒറ്റപ്പെട്ട മരങ്ങളുടെ അടിയിലും നിൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മറ്റ് നിർദേശങ്ങൾ ചുവടെ:
മിന്നൽസമയങ്ങളിൽ മോട്ടോർ കാറിനോട് വളരെ അടുത്ത് നിൽക്കുന്നതും അതിന്മേൽ ചാരിനിൽക്കുന്നതും ഒഴിവാക്കുക. റോഡ് റോളർ, റെയിൽവേ ട്രാക്ക്, ലോഹനിർമിത വാഹനങ്ങൾ എന്നിവയുടെ സമീപത്ത് നിൽക്കരുത്. സൈക്കിൾ ചവിട്ടുന്നതും മോട്ടോർ സൈക്കിൾ, ഓപൺ ട്രാക്ടർ എന്നിവ ഓടിക്കുന്നതും ഒഴിവാക്കണം. തുറസ്സായ മൈതാനത്ത് നിൽക്കുന്നത് ഒഴിവാക്കുക. സുരക്ഷാകവചമില്ലാത്ത വൈദ്യുതിലൈനുകൾ, ലോഹഘടനകൾ എന്നിവയുടെ സമീപസ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക. തടാകങ്ങളും നീന്തൽകുളങ്ങളും തുറസ്സായ ജലസ്രോതസ്സുകളിൽ കാണപ്പെടുന്ന വള്ളങ്ങളും മിന്നൽ പതിക്കാൻ സാധ്യതയുള്ളവയാണ്. അരിവാൾ, കത്തി, കുട, ഗോൾഫ്സ്റ്റിക് തുടങ്ങിയ ലോഹനിർമിതമായ സാധനങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.