തൃശൂര്‍ സബ് ഡിവിഷണ്ല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ സിറ്റിങ് പുന:രാരംഭിച്ചു

തൃശൂർ: കോവിഡ് വ്യാപനം മൂലം നിര്‍ത്തിവെച്ചിരുന്ന തൃശൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ സിറ്റിംഗ് പുന:രാരംഭിച്ചു. ലോക്ഡൗണ്‍ സമയത്തെ നിയന്ത്രണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് രണ്ടാം വാരം മുതല്‍ തൃശൂര്‍ സബ് ഡിവിഷ്ണല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ സിറ്റിങ്ങുകള്‍ നടത്താന്‍ സാധിച്ചില്ല.

തുടര്‍ നടപടിക്രമങ്ങള്‍ തടസപ്പെട്ടിട്ടുള്ള സിആര്‍ പി.സി 107, 110 പ്രകരാമുള്ള കേസുകളില്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഒക്ടോബര്‍ 21 മുതല്‍ സിറ്റിംഗ് പുന:രാരംഭിക്കുന്നത്. തൃശൂര്‍ സബ് ഡിവിഷ്ണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എല്ലാ ബുധാനാഴ്ച്ചകളിലും കൂടാതെ സ്‌പെഷ്യല്‍ സിറ്റിംഗ് നടത്തിയും തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നതാണെന്ന് ജില്ലാ റവന്യൂ ഡിവിഷ്ണല്‍ ഓഫീസര്‍ എന്‍ കെ. കൃപ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.