അവധിക്കാല ക്യാമ്പിനെത്തിയ എൻജിനീയറിങ് വിദ്യാർഥി പുഴയില്‍ മുങ്ങിമരിച്ചു

കാളികാവ്: അവധിക്കാല സഹവാസ ക്യാമ്പിനെത്തിയ ചാവക്കാട് സ്വദേശിയായ വിദ്യാർഥി പുഴയില്‍ മുങ്ങിമരിച്ചു. കാളികാവിനടുത്ത ഉദരംപൊയില്‍-പെവുന്തറ കെട്ടുങ്ങല്‍ ചിറയില്‍ വീണ് എൻജിനീയറിങ് വിദ്യാർഥി ചാവക്കാട് മന്ദലാംകുന്ന് കൂളിയാട്ട് അജ്മലാണ് (19) മരിച്ചത്. 

 എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കാമ്പസ് വിദ്യാർഥികള്‍ക്കായി പ്രദേശത്ത് സംഘടിപ്പിച്ച ത്രിദിന സഹവാസ ക്യാമ്പിന് കൂട്ടുകാര്‍ക്കൊപ്പം  എത്തിയതായിരുന്നു അജ്മല്‍. ക്യാമ്പ് അവസാനിച്ച ശേഷം കുളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. കാല്‍ ചളിയില്‍ താഴ്ന്നതാണ് അപകട കാരണമെന്ന് കരുതുന്നു.

കന്യാകുമാരി നൂറുല്‍ ഇസ്​ലാം എൻജിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ ഇലക്ട്രോണിക്‌സ് എൻജിനീയറിങ് വിദ്യാർഥിയാണ് അജ്മല്‍. പിതാവ്: അബൂബക്കര്‍ (മലേഷ്യ). മാതാവ്: ഹസീന. സഹോദരങ്ങള്‍: മുഹമ്മദ് നാസിഫ്, ഹുസ്‌ന, ശുഹൈബ്. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന്​ ചാവക്കാട് മന്ദലാംകുന്ന് ജുമാമസ്ജിദ്​ ഖബർസ്​ഥാനില്‍. 
 

Full View
Full View
Tags:    
News Summary - Thrissur student died-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.