Posted On
date_range Updated On
date_range പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചേക്കുമെന്ന് സൂചന
തിരുവനന്തപുരം: തൃശൂർ പൂരം വെടിക്കെട്ടിന് നിയന്ത്രണങ്ങളോടെ അനുമതി ലഭിച്ചേക്കുമെന്ന് സൂചന. എക്സ്പ്ലോസീവ് വിഭാഗത്തിൽ നിന്ന് അനുമതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും പൂരം ആഘോഷപൂർവം നടക്കുമെന്നും കൃഷി മന്ത്രി സുനിൽ കുമാർ പറഞ്ഞു. വെടിക്കെട്ട് നിരീക്ഷിക്കാൻ കേന്ദ്ര സംഘം എത്തുമെന്നും റിപ്പോർട്ടുണ്ട്.
പൂരത്തിന് വെടിക്കെട്ട് നടത്തുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിരുന്നില്ല. വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കിൽ പൂരം ചടങ്ങിൽ പരിമിതപ്പെടുത്തുമെന്ന് പാറമേക്കാവ് വിഭാഗം കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.