Posted On
date_range Updated On
date_range പൂരം വെടിക്കെട്ടിന് കേന്ദ്രം തടസം സൃഷ്ടിച്ചിട്ടില്ല -നിര്‍മല സീതാരാമൻ
ന്യൂഡൽഹി: തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്രസര്‍ക്കാര്‍ തടസം സൃഷ്ടിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്. നിലവിലെ സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും നിര്‍മല സീതാരാമന് പ്രതികരിച്ചു.
അതേസമയം, തൃശൂർ പൂരത്തിൽ പരമ്പരാഗത വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്ന് കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗം അറിയിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. നിയമപ്രകാരമുള്ള എല്ലാ സുരക്ഷയും ഒരുക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. മന്ത്രിയുടെ ഫണ്ടിൽ നിന്ന് ഒരു കോടിയിലേറെ മുടക്കി ഫയർ ഹൈഡ്രന്റ് അടക്കമുള്ള അത്യാധുനിക സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇതിൽ കേന്ദ്ര ഉദ്യോഗസ്ഥർ സംതൃപ്തി അറിയിച്ചതായും വി.എസ്. സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.