താമരശ്ശേരി ചുരം ഒമ്പതാം വളവിൽ നിയന്ത്രണം വിട്ട് അപകടത്തിൽപെട്ട ലോറി 

താമരശ്ശേരി ചുരത്തിൽ ലോറി നിയന്ത്രണംവിട്ട് റോഡിൽ തങ്ങിനിന്നു; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരം ഒമ്പതാം വളവിൽ നിയന്ത്രണം വിട്ട് ലോറി അപകടത്തിൽപെട്ടു. കർണാടകയിൽ നിന്നും ഗ്രാനൈറ്റ് കയറ്റിവരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് മുന്നോട്ടുപോയ ലോറി റോഡിൽ തങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.

ഒമ്പതാം വളവിലെത്തിയതും ബ്രേക്ക് നഷ്ടപ്പെട്ട് ലോറി നിയന്ത്രണംവിടുകയായിരുന്നു. പിന്നീട്,  ഒരു പിക്കപ്പ് വാനിൽ തട്ടിയതിന് ശേഷം സംരക്ഷണഭിത്തി തകർത്ത് റോഡിന് പുറത്തേക്ക് ചാടിയ നിലയിൽ തങ്ങിനിന്നു. അപകടത്തെ തുടർന്ന് നിലവിൽ എവിടെയും ഗതാഗത തടസ്സം അനുഭവപ്പെടുന്നില്ല. 

Tags:    
News Summary - Lorry Loses Control and Hangs on Thamarassery Churam Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.