'സ്നേഹ സമ്പന്നനായ സുരേഷ്ഗോപി ജീ', ഒരു കോടി നൽകിയ​ സുരേഷ് ഗോപിക്ക് മേയറുടെ കത്ത്

തൃശൂർ: വികസന പ്രവർത്തനങ്ങൾക്ക്​ എം.പി ഫണ്ടിൽ നിന്ന്​ തൃശുർ കോർപ്പറേഷ​ന്​ ഒരുകോടി രൂപ അനുവദിച്ച സുരേഷ്ഗോപിക്ക് നന്ദിയറിയിച്ച്​ തൃശൂർ മേയർ എം.കെ വർഗീസിന്‍റെ കത്ത്​. സ്നേഹ സമ്പന്നനായ സുരേഷ്ഗോപി ജീ എന്നാണ് മേയർ കത്തിൽ അഭിസംബോധന ചെയ്യുന്നത്​.

എൽ.ഡി.എഫ്​ ഭരിക്കുന്ന കോർപ്പറേഷനിൽ വികസന പ്രവർത്തനങ്ങൾ നടത്താനാണ്​ ഫണ്ട്​ അനുവദിച്ചത്​. ശക്തൻ തമ്പുരാൻ നഗറിലെ പച്ചക്കറി-മീൻ മാർക്കറ്റ് കോംപ്ലക്സുകളുടെ സമഗ്ര വികസനത്തിനുള്ള പ്രോജക്ട് കോർപ്പറേഷൻ തയാറാക്കി സുരേഷ്ഗോപിക്ക് അയച്ചിട്ടുണ്ടെന്നും മേയർ കത്തിൽ പറയുന്നു. തൃശൂരിനോട് കാണിക്കുന്ന സ്നേഹത്തിനും പരിഗണനയ്ക്കും നന്ദി പറഞ്ഞാണ്​ കത്ത് അവസാനിപ്പിക്കുന്നത്. സുരേഷ്ഗോപിയാണ് കത്ത് ഫേസ്​ബുക്കിൽ പങ്കുവച്ചത്.

2019ലെ ലോക്സഭാ തെരഞ്ഞടുപ്പിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തൃശൂർ മണ്ഡലത്തിൽ സുരേഷ്​ഗോപി മത്സരിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പി​നിടെ ''എനിക്ക് ഈ തൃശൂർ വേണം....നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം... ഈ തൃശൂർ ഞാനിങ്ങെടുക്കുവാ'' എന്ന ഇദ്ദേഹത്തിന്‍റെ ഡയലോഗ്​ ഏറെ ട്രോളുകൾക്കിരയായിരുന്നു. 

Tags:    
News Summary - Thrissur Mayor's letter to Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.