ഉമ തോമസിന് ചരിത്ര വിജയം; ആഹ്ലാദത്തിമിർപ്പിൽ യു.ഡി.എഫ്, ജനവിധിയിൽ ഞെട്ടി ഇടത്
'കെ റെയിൽ തോറ്റു, കേരളം ജയിച്ചു'
തൃക്കാക്കരയിലെ മിന്നുന്ന വിജയത്തിന് ഉമ തോമസിന് അഭിനന്ദനങ്ങൾ! കെ - റെയിൽ വേണ്ട എന്ന് ശക്തമായി വിധിയെഴുതിയ തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങളെ അഭിനന്ദിക്കുന്നു.
ഉമ തോമസിന്റെ ഉജ്ജ്വല വിജയത്തിനായി പ്രവർത്തിച്ച
യു ഡി എഫിന്റെ എല്ലാ പ്രവർത്തകരേയും ഹൃദയപൂർവം അനുമോദിക്കുന്നു
പിണറായി വിജയന്റെ ധിക്കാരത്തിനും ധാർഷ്ഠ്യത്തിനും കനത്ത തിരിച്ചടി നൽകിയ ഈ ജനവിധിയെ മാനിച്ചു സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കണം.
(രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റ്)
വി.ഡി. സതീശന്‍റെ ചിത്രം പോസ്റ്റ് ചെയ്ത് ഹൈബി ഈഡൻ
തൃക്കാക്കരയിൽ യു.ഡി.എഫ് വൻ വിജയത്തിലേക്ക് നീങ്ങുമ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ഹൈബി ഈഡൻ എം.പി. 'പിന്നിൽ ചേർന്ന് നിൽക്കാൻ ഇഷ്ടമാണ്... ക്യാപ്റ്റൻ (ഒറിജിനൽ)♥️ ' എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം.
ഉമ തോമസിന്‍റെ ഭൂരിപക്ഷം 10,000ലേക്ക്
ഉമ തോമസിന്‍റെ ഭൂരിപക്ഷം 10,000ലേക്ക്. 9467 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാർഥി മുന്നിട്ടു നിൽക്കുന്നത്
51.9 ശതമാനം വോട്ടുകൾ യു.ഡി.എഫിന്
ഇതുവരെ എണ്ണിയ വോട്ടിൽ 51.9 ശതമാനം വോട്ടുകൾ യു.ഡി.എഫിന്. 32.41 ശതമാനം വോട്ടുകളാണ് എൽ.ഡി.എഫ് നേടിയത്.
ഉമ തോമസ് 6025 വോട്ടിന് മുന്നിൽ
മൂന്നാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഉമ തോമസ് 6025 വോട്ടിന് മുന്നിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.