ഉമ തോമസിന് ചരിത്ര വിജയം; ആഹ്ലാദത്തിമിർപ്പിൽ യു.ഡി.എഫ്, ജനവിധിയിൽ ഞെട്ടി ഇടത്
2022-06-03 10:45 IST
വിഭാഗീയതക്കെതിരായ വിധിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
2022-06-03 10:43 IST
പി.ടിയുടെ ഭൂരിപക്ഷം മറികടന്ന് ഉമ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് വൻ ഭൂരിപക്ഷത്തിലേക്ക്. 2021ൽ പി.ടി. തോമസ് നേടിയ 14,329 വോട്ടിന്‍റെ ഭൂരിപക്ഷം ഉമ തോമസ് പിന്നിട്ടു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 15,505 വോട്ടിനാണ് ഉമ മുന്നിലുള്ളത്.
2022-06-03 10:06 IST
തോൽവി സമ്മതിച്ച് സി.പി.എം
തൃക്കാക്കരയിൽ തോൽവി സമ്മതിക്കുന്നതായി സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ. ജനവിധി അപ്രതീക്ഷിതമാണെന്നും അദ്ദേഹം പ്രതികരിച്ചു
2022-06-03 09:57 IST
പതിനായിരം പിന്നിട്ട് ഉമയുടെ ഭൂരിപക്ഷം
ഉമ തോമസിന്‍റെ ഭൂരിപക്ഷം പതിനായിരം പിന്നിട്ടു. 10,234 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാർഥി മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.