അറസ്റ്റിലായ കെ.എച്ച്. ഷാജഹാൻ, ടി.എം. ഷഫീദ്, പി.കെ. ഇബ്രാഹിം

പോപുലർ ഫ്രണ്ട് നിരോധനത്തിനെതിരെ പ്രകടനം: മൂന്ന് നേതാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു

ചാവക്കാട്: പോപുലർ ഫ്രണ്ട് നിരോധനത്തിനെതിരെ പ്രകടനം നടത്തിയ സംഭവത്തിൽ മൂന്ന് നേതാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ല സെക്രട്ടറിയായിരുന്ന അഞ്ചങ്ങാടി സ്വദേശി കെ.എച്ച്. ഷാജഹാൻ (37), ബ്ലാങ്ങാട് ടി.എം. ഷഫീദ് (39), അഞ്ചങ്ങാടി പി.കെ. ഇബ്രാഹിം (49) എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ നേതൃത്വത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ 28ന് രാവിലെ 7.30 ന് കടപ്പുറം പഞ്ചായത്തു ഓഫീസ് മുതൽ അഞ്ചങ്ങാടി ജങ്ഷൻ വരെയാണ് പ്രകടനം നടത്തിയത്.

ഗുരുവായൂർ എ.സി.പി. കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാൽ, എസ്.ഐമാരായ കെ.വി. വിജിത്ത്, പി. കണ്ണൻ, ബിജു, എസ്.സി.പി.ഒമാരായ മണികണ്ഠൻ, സന്ദീപ്, പ്രവീൺ, സൗദാമിനി സി.പി.ഒമാരായ വിനീത് പ്രദീപ്, യൂനസ്, അനസ്, രൺദീപ്, ബൈജു, പ്രശോഭ്, ജയദേവൻ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Three Popular Front leaders arrested on charges of UA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.