Posted On
date_range Updated On
date_range പൊലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ
കുമ്പള: പൊലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിന് മൂന്നു പേർ അറസ്റ്റിൽ. മഞ്ചേശ്വരം പൊലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ കടമ്പാർ സ്വദേശികളായ മുഹമ്മദ് ബഷീർ(45), അഹ്‌മദ് കബീർ (37), അബ്ദുൽ ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്. ദേശീയപാത വികസനത്തിന് മണ്ണെടുക്കാൻ എത്തിയ ലോറി തടഞ്ഞുവെന്ന് സ്റ്റേഷനിൽ അറിയിച്ചതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ലോറി കടന്നു പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതോടെ സ്ത്രീകളുൾപെടെയുള്ള സംഘം പൊലീസിനെതിരെ തിരിയുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.