നക്ഷത്ര ആമകളെ വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ

പാലോട്: നക്ഷത്ര ആമകളെ വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. ഇവരിൽ നിന്നും രണ്ട് നക്ഷത്ര ആമകളെ പിടികൂടി. കെ.എസ്.ഇ.ബി തൈക്കാട് സെക്ഷനിലെ ലൈൻമാൻ മലയിൻകീഴ് പച്ചയിൽ മണപ്പുറം നന്ദനത്തിൽ  സന്തോഷ് (40), മലയിൻകീഴ് പച്ചയിൽ മണപ്പുറം പേരേത്ത് കോണത്ത് പുത്തൻവീട്ടിൽ അരുൺകുമാർ (37), കെ.എസ്.ഇ.ബി താൽക്കാലിക ഡ്രൈവർ തൃശ്ശൂർ ചാവക്കാട് തൊട്ടപ്പുറത്തരികത്ത് വീട്ടിൽ സജിത്ത് (38) എന്നിവരാണ് പിടിയിലായത്. 

പിടിയിലായ പ്രതികൾ

 

കഴക്കൂട്ടത്ത് വച്ച് ആമകളെ വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്. കൂടുതൽ പ്രതികൾ ഉണ്ടെന്നും അവർക്കായി തിരച്ചിൽ ആരംഭിച്ചതായും വനം വകുപ്പ് അറിയിച്ചു. 

Tags:    
News Summary - Three people arrested for trying to sell star turtles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.