1. അപകടത്തിൽ തകർന്ന കാർ 2. മരിച്ച പ്രവീഷ്, ഭാര്യ ശ്രീജിഷ എന്നിവരും പരിക്കുകളോടെ രക്ഷപ്പെട്ട മകൻ ആരവും

വയനാട് കാറും ടാങ്കറും കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നുപേർ മരിച്ചു

കൽപറ്റ: കാക്കവയലിൽ കാറും ടാങ്കർ ​ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. തമിഴ്നാട് അതിർത്തിയിലെ പാട്ടവയൽ സ്വദേശികളാണ് അപകടത്തി​ൽപെട്ടത്. കാർ യാത്രക്കാരായ പാട്ടവയൽ സ്വശേദി പ്രവീഷ് (39), അമ്മ പ്രേമലത (62), ഭാര്യ ശ്രീജിഷ (34) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലുവയസ്സുള്ള മകൻ ആരവിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അപകടത്തിൽ മരിച്ച പ്രവീഷും ഭാര്യ ശ്രീജിഷയും

ചൊവ്വാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം. സുൽത്താൻ ബത്തേരി ഭാഗത്തുനിന്ന് പാലുമായി കൽപറ്റയിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും ബാലുശ്ശേരിയിൽനിന്ന് പാട്ടവയലിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

Tags:    
News Summary - Three members of the family were killed when their car collided with a tanker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.