Posted On
date_range Updated On
date_range ചങ്ങനാശ്ശേരി ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുമരണം; അപകടം മത്സരയോട്ടത്തിനിടെയെന്ന് നാട്ടുകാർ
കോട്ടയം: ചങ്ങനാശ്ശേരി ബൈപ്പാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ചങ്ങനാശ്ശേരി പുഴവാത് സ്വദേശികളായ മുരുകൻ ആചാരി, സേതുനാഥ് നടേശൻ, പുതുപ്പള്ളി സ്വദേശി ശരത് പി. സുരേഷ് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 6.45 ഓടെയായിരുന്നു അപകടം. ഒരു വഴിയാത്രക്കാരന് പരിക്കേറ്റിട്ടുണ്ട്.
സൂപ്പർ ബൈക്കുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമായതെന്ന് സമീപവാസികൾ പറയുന്നു. ശരത് ഓടിച്ച ബൈക്ക് അമിതവേഗത്തിൽ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. മൂന്നുദിവസമായി റോഡിൽ മത്സരയോട്ടം നടക്കുന്നതായി സമീപവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.