പാലക്കാട്: മീൻവല്ലം തുടിക്കോട് ചിറയിൽ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തുടിക്കോട് ആദിവാസി കോളനിയിലെ പ്രകാശൻ -അനിത ദമ്പതികളുടെ മക്കളായ പ്രതീഷ് (4), പ്രദീപ് (7), പ്രകാശന്റെ സഹോദരി രാധിക (6) എന്നിവരാണ് മുങ്ങിമരിച്ചത്.
കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരിച്ചിലാണ് ചിറയിൽ നിന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നത്.
രാവിലെ 10 മണിയോടെ കളിക്കാൻ വേണ്ടിയാണ് കുട്ടികൾ വീട്ടിൽ നിന്നും പുറത്തിറങ്ങിയത്്. എന്നാൽ, ഏറെ വൈകിയും കുട്ടികൾ മടങ്ങിയെത്താതിനെ തുടർന്നാണ് വീട്ടുകാർ കുട്ടികളെ തിരഞ്ഞിറങ്ങുന്നത്. നാട്ടുകാർ ഒരുമിച്ച തിരച്ചിൽ നടത്തുന്നതിനിടെ ചിറയുടെ അരികിൽ നിന്ന് രണ്ട് ചെരിപ്പുകൾ കണ്ടെത്തി.
തുടർന്നാണ് ചിറയിൽ തെരയാൻ തുടങ്ങുന്നത്. ആദ്യം രണ്ട് ആൺ കുട്ടികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.