Posted On
date_range Updated On
date_range വെഞ്ഞാറമൂട്ടിൽ മൂന്ന് കുട്ടികളെ കാണാതായി
തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലമ്പാറയിൽ ബന്ധുക്കളായ മൂന്ന് ആൺകുട്ടികളെ കാണാതായതായി പരാതി. 11, 13, 14 വയസുള്ള കുട്ടികളെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.
രാവിലെ ഒമ്പത് മുതലാണ് കുട്ടികളെ കാണാതായത്. അടുത്ത വീടുകളിൽ താമസിക്കുന്നവരും ബന്ധുക്കളുമാണ് കുട്ടികൾ.
കാണാതായ ഒരു കുട്ടിയുടെ വീട്ടിലെ കുടുക്ക പൊട്ടിച്ച് അതിലുണ്ടായിരുന്ന പണം എടുത്തതായി നാട്ടുകാർ പറയുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.