ആലപ്പുഴ: സംസാരശേഷിയില്ലാത്ത യുവതിയെ പീഡിപ്പിച്ച മൂന്നുപേർ പിടിയിൽ. 35കാരിയായ യുവ തിയെ പീഡിപ്പിച്ച കേസിൽ ബീച്ച് വാർഡ് കുതിരപ്പന്തി പനഞ്ചിക്കൽ ഹസൻകുട്ടി (65), മകൻ മുനീർ (35), മുനീറിെൻറ സുഹൃത്ത് കുതിരപ്പന്തി വാർഡ് റോസ്ഹൗസിൽ ഷെമീർ (35) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
2019 നവംബർ മുതൽ ഇവർ സംസാരശേഷിയില്ലാത്ത യുവതിയെ പീഡിപ്പിച്ചുവരുകയായിരുന്നു. ഇതിനെ തുടർന്ന് വിഷാദരോഗം പിടിപെട്ട യുവതിയോട് മാതാവ് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പ്രതികെള കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.