പ്രതീകാത്മക ചിത്രം

കേസിലുൾപ്പെട്ടവർക്ക്​ ഇനി നേപ്പാൾ വഴി വിദേശത്തേക്ക്​ പോകാനാകില്ല; തടയിട്ട് കേന്ദ്രം

കരിപ്പൂർ: വിവിധ കേസുകളിലുൾപ്പെട്ട്​ നേപ്പാൾ വഴി ഇനി വിദേശത്തേക്ക്​ രക്ഷപ്പെടാനാകില്ല. കേന്ദ്രസർക്കാർ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയതാണ് നേപ്പാളിലെ കാഠ്​മണ്ഡു വിമാനത്താവളം വഴി ​വിദേശത്തേക്ക്​ കടക്കാനുളള ശ്രമങ്ങൾക്ക്​ തിരിച്ചടിയായത്​.

കഴിഞ്ഞദിവസം കരിപ്പൂരിലെ സ്വർണക്കടത്ത്​ കേസിൽ ഉൾപ്പെട്ട വയനാട്​ സ്വദേശി നേപ്പാൾ വഴി ദുബൈയിലേക്ക്​ പോകാൻ ശ്രമിച്ചിരുന്നു. എൻ.ഒ.സി ലഭിക്കാതെവന്നതോടെ കസ്റ്റംസിന്​ മുന്നിൽ കീഴടങ്ങുകയായിരുന്നു.

പുതിയ നിയമപ്രകാരം മൂന്നാമതൊരു രാജ്യത്തേക്ക് കാഠ്മണ്ഡു വഴി പോകാൻ ഇന്ത്യൻ എംബസി അനുമതി വേണം. എംബസിയിൽനിന്ന് എൻ.ഒ.സി ലഭിച്ചാലേ വിദേശത്തേക്ക്​ പോകാൻ സാധിക്കൂ. ലുക്കൗട്ട്​ നോട്ടീസ്​ പുറപ്പെടുവിച്ചവർക്ക്​ എൻ.ഒ.സി ലഭിക്കില്ല. ലുക്കൗട്ട്​ നോട്ടീസുള്ള പലരും നേപ്പാൾ വഴിയാണ്​ രക്ഷപ്പെട്ടിരുന്നത്​. ഇത്​ അന്വേഷണ ഏജൻസികൾക്കും പ്രയാസം സൃഷ്ടിച്ചിരുന്നു. 

Tags:    
News Summary - Those involved in the case will no longer be able to go abroad through Nepal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.