സെൽഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി നാട്ടുകാർ

നെടുങ്കണ്ടം: തൂവൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി നാട്ടുകാർ. ഇന്നലെ വൈകിട്ടാണ് സംഭവം. മധുര സ്വദേശിയാണ് അപകടത്തിൽപ്പെട്ടത്. രാമക്കൽമേട് സന്ദർശനത്തിനായി എത്തിയ നാലംഗ സംഘം തൂവൽവെള്ളച്ചാട്ടം കാണാന്‍ എത്തി.  ഫോട്ടോ എടുക്കുന്നതിനിടെ യുവാവ് കാല് തെറ്റി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.  ഒഴുക്കിൽപ്പെട്ട് തൊട്ടടുത്ത പാറയിൽ തങ്ങി നിന്നു.

Full View

ഉടനെ ഒപ്പം ഉണ്ടായിരുന്നവർ ബഹളം വച്ചതോടെ നാട്ടുകാർ സംഭവസ്ഥലത്തെത്തി. യുവാവിന്‍റെ ശരീരത്തിൽ കയർ കെട്ടി വലിച്ച് രക്ഷപ്പെടുത്തി. മഴയെത്തുടർന്ന് വെള്ളച്ചാട്ടത്തിലേക്കുള്ള സന്ദർശനം ഒഴിവാക്കിയായിരുന്നു. മഴ കുറഞ്ഞതോടെ നിരവധിയാളുകളാണ് വെള്ളച്ചാട്ടം കാണാനായി എത്തുന്നത്. വെള്ളച്ചാട്ടത്തിൽ ഇറങ്ങരുതെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് അവഗണിച്ചാണ് ആളുകൾ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നത്.

Tags:    
News Summary - thooval-waterfall-accident-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.