Posted On
date_range Updated On
date_range ‘ഇരുപക്ഷവും ആർ.എസ്.എസ് ബന്ധം അവസാനിപ്പിക്കണം’; സഭയെ അമ്പരപ്പിച്ച് തോമസ് കെ. തോമസ്
തിരുവനന്തപുരം: സഭയിൽ ഒരേ സമയം ചിരിപടർത്തിയും അമ്പരപ്പിച്ചും ഭരണപക്ഷാംഗം തോമസ് കെ. തോമസ്. ഇരുപക്ഷവും ആർ.എസ്.എസ് ബന്ധം അവസാനിപ്പിക്കണമെന്നായിരുന്നു അടിയന്തരപ്രമേയ ചർച്ചക്കിടെയുള്ള പരാമർശം.
കേട്ടപാടെ പ്രതിപക്ഷം ഡെസ്കിലടിച്ചു. ഭരണപക്ഷം അമ്പരന്നു. ഇരുപക്ഷവുമെന്നതു കൊണ്ട് താനുദ്ദേശിച്ചത് കോൺഗ്രസും ലീഗുമാണെന്നും മറ്റൊരർഥവും അതിനില്ലെന്നുമായിരുന്നു തിരുത്ത്.
എൻ. ഷംസുദ്ദീൻ സംസാരിച്ച ദയനീയത കണ്ട് ഒരു ഗ്ലാസ് വെള്ളം കൊടുക്കാൻ തോന്നിയെന്ന് തോമസ് കെ. തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.