പി.സി. ചാക്കോ വന്നത്​ മുതൽ എൻ.സി.പിക്ക്​ നാശം; രൂക്ഷ വിമർശനവുമായി തോമസ്​ കെ. തോമസ്​ എം.എൽ.എ

ആലപ്പുഴ: എൻ.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോക്കെതിരെ രൂക്ഷവിമർശനവുമായി തോമസ് കെ. തോമസ് എം.എൽ.എ. പി.സി. ചാക്കോ വന്നതു മുതൽ എൻ.സി.പിക്ക്​ കഷ്ടകാലവും നാശവുമാണ്​. കഴിവില്ലെങ്കിൽ ഇട്ടിട്ടുപോകണം. ശരദ്​​ പവാറാണ് അദ്ദേഹത്തെ പാര്‍ട്ടി അധ്യക്ഷനായി നിയോഗിച്ചത്. ആ നിലക്കാണ് ഞങ്ങള്‍ മാനിച്ചത്. എന്നാല്‍, പാര്‍ട്ടിയില്‍ വന്ന് കഴിഞ്ഞശേഷം തന്നിഷ്ടം പോലെയാണ് പ്രവര്‍ത്തനമെന്നും .

ഒരുമനുഷ്യനും സന്തുഷ്ടനല്ല. ഇപ്പോൾ ഫണ്ട്​ പിരിവ്​ നടത്തുകയാണ്​. തോമസ്​ ചാണ്ടി ഒരുഫണ്ട്​ പിരിവും നടത്താതെയാണ്​ എല്ലാകാര്യങ്ങളും നടത്തിയത്​. താൻ ശരദ്​ പവാറിന്‍റെ ആളാണെന്നും എല്ലാവരെയും തട്ടിക്കളയുമെന്ന്​ പറഞ്ഞ്​ വിരട്ടുന്നത്​ ശരിയല്ല. കുട്ടനാട് സീറ്റ് ഇല്ലാതാക്കാനാണ് ചാക്കോയുടെ ലക്ഷ്യം.

ചാക്കോ വന്നത് മുതല്‍ ഈ പാര്‍ട്ടിയില്‍ സമാധാനമില്ല. ഏകാധിപത്യ ശൈലിയാണ്. ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് ചാക്കോ ജില്ല പ്രസിഡന്റിനെ നിയോഗിച്ചത്. ഇത്​ എം.എല്‍.എക്ക് പണിതരാന്‍ വേണ്ടി മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. 

Tags:    
News Summary - Thomas K Thomas attack to PC Chacko

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.