തിരുവനന്തപുരം: കേരളത്തെ കേന്ദ്രസർക്കാർ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിനുള്ള വായ്പയും ഗ്രാൻഡുകളും കേന്ദ്രം വെട്ടികുറച്ചു. ഈയൊരു സാഹചര്യത്തിൽ ചെലവുകൾ ക്രമീകരിക്കേണ് ടി വരുമെന്നും ഐസക് പറഞ്ഞു.
10,233 കോടിയാണ് അവസാനപാദം വായ്പയായി നൽകേണ്ടിയിരുന്നത്. എന്നാൽ, 1900 കോടി മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം 19,500 കോടി രൂപ വായ്പയായി അനുവദിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 1215 കോടിയും നെല്ല് സംഭരിച്ച വകയിൽ 1035 കോടിയും കിട്ടാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജി.എസ്.ടി നഷ്ടപരിഹാരമായി ലഭിക്കേണ്ടിയിരുന്ന 1600 കോടി ഇതുവരെ കേന്ദ്രസർക്കാർ നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഒരുകാലത്തുമില്ലാത്ത ഞെരുക്കത്തിലാണ് ഖജനാവ്. ട്രഷറി നിയന്ത്രണം കൂട്ടേണ്ടി വരും. തദ്ദേശസ്ഥാപനങ്ങളുടെ ചെറിയ ബില്ലുകൾ മാത്രമേ മാറി നൽകു എന്നും ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.